Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hormuz

എ-10 തണ്ടർബോൾട്ടിന്‍റെ ചിറകൊടിഞ്ഞു; എട്ട് എഫ്-15 വിമാനങ്ങൾ കേടായി; ഇറാന്‍റെ ആക്രമണത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾക്കു നാശം

 

 


അമ്മാൻ: ഇറാനിലെ വിപ്ലവഗാർഡ് ജോർദാനിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒട്ടേറെ അമേരിക്കൻ വിമാനങ്ങൽക്കു കേടുപാടുണ്ടായതായി റിപ്പോർട്ട്.

ജോർദാനിലെ മുവാഫക് സാൾട്ടി വ്യോമതാവളത്തിലുണ്ടായിരുന്ന അമേരിക്കൻ വ്യോമസേനയുടെ എ-10 തണ്ടർബോൾട്ട് വിമാനത്തിന്‍റെ ചിറകൊടിഞ്ഞു. എഫ്-15 യുദ്ധവിമാനങ്ങളിൽ എട്ടെണ്ണത്തിനു ചെറിയരീതിയിൽ നാശമുണ്ടായി. എല്ലാ വിമാനങ്ങളും സർവീസിനു കയറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞദിവസം അമേരിക്ക ഇറാന്‍റെ അഞ്ച് എണ്ണടാങ്കർ കപ്പലുകൾ മുക്കിയതിനു മറുപടിയായിട്ടായിരുന്നു ജോർദാനിലെ ആക്രമണം. അതേസമയം, ഇറാൻ തൊടുത്ത 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണം വെടിവച്ചിട്ടെണ്ണം ശേഷിക്കുന്നവ ആളില്ലാ സ്ഥലങ്ങളിൽ പതിച്ചെന്നുമാണ് ജോർദാൻ നേരത്തേ അറിയിച്ചിരുന്നത്.

വിമാനങ്ങൾക്കു കേടുപാടുണ്ടായ വിവരം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

Latest News

Corehub Up